വാഴക്കുളം: പൈനാപ്പിൾ കൃഷിക്കാവശ്യമായ രാസവളങ്ങളുടെ അനിയന്ത്രിതമായ വില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും യഥാ സമയത്ത് വളങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും മന്ത്രി ടി. സിദ്ദിഖിനു നിവേദനം നൽകി. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ, പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിവേദനം നൽകിയത്.
പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി എം.ഡി. ജോസ് വർഗീസ്, ഡയറക്ടർമാരായ സിജോ ജോർജ്, ഷൈൻ ജോൺ, ഓഹരിയുടമ എം.എ.ലിയോ, ജോജോ, മ ാത്യൂസ് ജോയ് തുടങ്ങിയവർ നേതൃത്വം നൽകി. ഫാക്ടംഫോസിന് വിലവർധന ഉണ്ടായതായും യൂറിയ പലപ്പോഴും സമയബന്ധിതമായി ലഭ്യമാകാത്ത സാഹചര്യമുണ്ടെന്നും നിവേദനത്തിൽ പറയുന്നു.